എസ് ഡി പി ഐ റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേർ അറസ്റ്റിൽ. പരിപാടിയുടെ സംഘാടകരായ ആലപ്പുഴ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് പിടികൂടിയത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കിയതിനാണ് അറസ്റ്റ്.
അറസ്റ്റില്‍ പ്രതിഷേധിച്ച് ആലപ്പുഴ എസ് പി ഓഫീസിലേക്ക് നാളെ പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തു എന്നറിയിച്ചിട്ടുണ്ട് . ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ചാണ് പ്രകടനം. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് പറഞ്ഞു.കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.