ബലാത്സംഗക്കേസ്; വിജയ് ബാബു നാളെ തിരിച്ചെത്തുമെന്ന് സൂചന

0
25

നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ വിജയ് ബാബു നാളെ നാട്ടിൽ തിരിച്ചെത്തുമെന്ന് സൂചന.  പ്രതി നാട്ടിലെത്തുകയാണ് പ്രധാനമെന്നും ഉടന്‍ തിരിച്ചെത്തുമെങ്കില്‍  അറസ്റ്റ് താല്‍ക്കാലികമായി തടയാമെന്നും കോടതി നിലപാടെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വിശദമാക്കിയത്.

വിജയ് ബാബു പലര്‍ക്കും താരമായിരിക്കാം എന്നാല്‍ കോടതിക്ക് അയാള്‍ ഒരു സാധാരണക്കാരന്‍ മാത്രമാണെന്ന്  നിര്‍ദ്ദേശത്തെ എതിർത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു.കേസ് പരിഗണിക്കുമ്പോള്‍ പ്രതി നാട്ടിലുണ്ടാകണം. പ്രതി നാട്ടില്‍ എത്താതെ എന്തുചെയ്യാനാകുമെന്നും കോടതി ചോദിച്ചു.പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം അതാണ് പ്രധാനം. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയില്‍ അതിജീവിതയെ കക്ഷി ചേര്‍ക്കാമെന്നും കോടതി പറഞ്ഞു.