ബന്ധുക്കള്‍ പിടിച്ച് കൊണ്ട് പോയ കോഴിക്കോട് സ്വദേശിനി നൂറയെ പങ്കാളിയായ പെൺകുട്ടിക്കൊപ്പം വിട്ടു. പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നാണിത്. ആലുവ സ്വദേശിനിയായ ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പസിലാണ് നടപടി.
പങ്കാളിയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും അതിനുശേഷം അവരെ കാണിനെല്ലന്നുമാണ് ആദിലയുടെ പരാതിയില്‍ പറഞ്ഞത്. ഒരുമിച്ച് ജീവിക്കാന്‍ നിയമ പരിരക്ഷ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി ആദില നസ്റിന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.