തൃക്കാക്കര യുഡിഎഫ് നില നിര്‍ത്തി, ഉമയുടെ ഭൂരിപക്ഷം 25,015

തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചു. 25,015 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയത്. 2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ 22,406 ഭൂരിപക്ഷത്തെ മറികടന്നാണ് ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം സ്വന്തമാക്കിയത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​ടി. തോ​മ​സ് 14,329 ഭൂ​രി​പ​ക്ഷ​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യി​രു​ന്ന​ത്. എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുള്ള ഇടങ്ങളിൽ പോലും ഉമ ലീഡ് ഉയർത്തി.

അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്