നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് സമയം തേടിയുള്ള ഹര്‍ജിയില്‍ വിധി ഇന്ന്

0
15

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നാണ്  ആവശ്യം.ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

വിചാരണക്കോടതിയിലുള്ള നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വ്യാലു മാറിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ ഫോറന്‍സിക് പരിശോധന ആവശ്യമാണെന്നും ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയോട് സാവകാശം തേടിയിരിക്കുന്നത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശമില്ല.തുടരന്വേഷണത്തിന് ഒരു ദിവസം പോലും സമയം അനുവദിക്കരുതെന്നാണ് ദിലീപിൻ്റെ നിലപാട് .അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. കേസ് ആദ്യം മുതല്‍ പരിഗണിച്ചത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ്. സമയപരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത് തന്റെ ബെഞ്ച് ആയതിനാല്‍ പിന്‍മാറാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.