മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫണ്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
പിന്നാലെ പൊലീസിന് നേരെ സമരക്കാര്‍ കുപ്പിയെറിയുകയായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിദ്വേഷ മുദ്രാവാക്യം വിളിയിലെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ച്.