മുഖ്യമന്ത്രിക്കെതിരായ ആരോപണം; വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമെന്ന് INL

0
22

കോഴിക്കോട്: പ്രവാചക നിന്ദയും പാർട്ടി പ്രസിഡണ്ടിൻ്റെ നാറുന്ന അഴിമതിക്കേസ്സുമുണ്ടാക്കിയ അപമാനത്തിൽ നിന്നു് ജനശ്രദ്ധ തിരിച്ചു വിടാൻ ബി ജെ പി കണ്ടെത്തിയ വളഞ്ഞ വഴിയാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉയർന്ന ബാലിശമായ ദുരാരോപണമെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് .ബി ജെ പിയും സഹായികളും തിടുക്കത്തിൽ ചുട്ടെടുത്ത അപവാദ കഥകളെ അവജ്ഞയോടെ തള്ളിക്കളയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. അതേ സമയം, സാമാന്യബുദ്ധിക്ക് നിരക്കാത്ത ഇത്തരം പെരുംനുണകളെ വെട്ടി വിഴുങ്ങി ബിരിയാണി ചെമ്പുമായി പ്രതികരിക്കാനിറങ്ങിയ കോൺഗ്രസ്സാണ് ബിജെപിയേക്കാൾ സഹതാപമർഹിക്കുന്നത്.ബി ജെ പിയുടെ ചെമ്പിലാണ് തങ്ങൾക്ക് ചോറു വേവുന്നതെന്നു് തെളിയിക്കുന്ന കോൺഗ്രസ്സിൻ്റെ പാപ്പരത്തത്തിന്നെതിരെ ആത്മാഭിമാനമുള്ള കോൺഗ്രസ്സുകാർ രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, വഹാബ് പറഞ്ഞു.