സംസ്ഥാനത്ത് ഇന്ന്‌ അർധരാത്രിമുതൽ ട്രോളിങ് നിരോധനം

0
24

വ്യാഴാഴ്ച രാത്രി 12 മണി മുതൽ സംസ്ഥാനത്ത്‌ ട്രോളിങ്‌ നിരോധനം നിലവിൽ വരും. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31 വരെയാണ്. ഇൻ ബോർഡ് വള്ളങ്ങൾക്കും ചെറുയാനങ്ങൾക്കും ഇത്‌ ബാധകമല്ല.

ചെറുയാനങ്ങളുടെ സുരക്ഷയ്‌ക്കായി  ലൈഫ്‌ഗാർഡുകളെയും സീ റെസ്‌ക്യൂ സ്‌ക്വാഡിനെയും നിയോഗിച്ചു.സുരക്ഷയ്‌ക്കായി ഇക്കുറി മൂന്ന്‌ മറൈൻ ആംബുലൻസ്‌ പ്രവർത്തിക്കും. വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ തുറമുഖങ്ങൾ കേന്ദ്രീകരിച്ചാകും പ്രവർത്തനം.

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂർ ഫിഷറീസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഹാർബറുകളിലും ലാൻഡിങ്‌ സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ പൂട്ടും.