പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്തി ഡിജിപി അനില്‍കാന്ത് ഉത്തരവിറക്കി. പെറ്റിക്കേസുള്ളവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. പെറ്റിക്കേസും ട്രാഫിക് കേസും ഉള്ളവര്‍ക്ക് നിലവില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. ഇതിനാല്‍ പലര്‍ക്കും ജോലി ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഡിജിപിയുടെ ഇടപെടൽ.