കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹര്‍ജി നല്‍കാനാണ് തീരുമാനം.മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനെതിരെ പി സി ജോര്‍ജ്ജും കോടതിയെ സമീപിക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. കോടതിക്ക് നല്‍കിയ രഹസ്യമൊഴിയിലെ കാര്യങ്ങളാണിതെന്നും ഇത് ഗൂഢാലോചനയുടെ പരിധിയില്‍ വരില്ലെന്നുമാണ് സ്വപ്‌ന പറയുന്നത്.