മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പണം യു എസിലേക്ക് കടത്തിയതെന്ന് സ്വപ്‌നാ സുരേഷ് . ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണിതെന്നും അവർ ആരോപിച്ചു. മുൻ കാല മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണുമായുള്ള ഓഡിയോ ക്‌ളിപ്പ് പുറത്ത് വിടുന്ന സമയത്താണ് സ്വപ്‌ന ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്.
ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണമെന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല എന്നും അവർ പറഞ്ഞു.
ഷാജ് കിരണമായി വർഷങ്ങളായി ബന്ധമുണ്ടെന്ന് സ്വപ്‌ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് രഹസ്യമൊഴി നൽകിയ ശേഷം ഷാജ് കൊച്ചിയിൽ വച്ച് നേരിട്ടുകണ്ടത്. സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞു. അതുപോലെ സരിത്തിനെ പിറ്റേന്ന് തട്ടിക്കൊണ്ടുപോയി. അതുകൊണ്ടാണ് ഷാജ് കിരണിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചതെന്നും സ്വപ്‌ന പറഞ്ഞു.
എന്നാൽ താൻ ആരോടാണ് കളിക്കുന്നതെന്നും താൻ അകത്ത് പോയാൽ മകനെ നഷ്‌ടപ്പെടുമെന്നും ഷാജ് ഭീഷണിപ്പെടുത്തി. ഷാജ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഷാജിനെ വിളിച്ചുവരുത്തിയതും ആ സംഭാഷണം റെക്കോർഡ് ചെയ്‌ത തെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു
താൻ എച്ച്ആർഡിഎസിനെയും സരിത്തിനെയും തള്ളിപ്പറഞ്ഞത് ഷാജിന്റെ വിശ്വാസം നേടാനായിരുന്നു. തന്റെ കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്‌തതെന്നും സ്വപ്‌ന പറഞ്ഞു