വയനാട്ടിൽ ഞായറാഴ്ച എൽഡിഎഫ് ഹർത്താൽ.സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണിത്. രാവിലെ ആറുമുതൽ വെെകിട്ട് ആറുവരെയാണ് ഹർത്താൽ.
അവശ്യസർവീസുകളും ആരാധനാലയങ്ങളിലേക്ക് പോകുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്. വിഷയത്തിൽ 16ന് യുഡിഎഫും ജില്ലാ ഹർത്താലിന് ആഹ്വാനം ചെയ്തു.