സി പി എം പ്രവര്‍ത്തകര്‍ കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് അതിക്രമിച്ച് കയറി, മുറ്റത്ത് കിടന്ന കാറും, ഫ്ളക്സ് ബോര്‍ഡുകളും തല്ലിപ്പൊളിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണി ഓഫീസിനകത്ത് ഇരിക്കുമ്പോഴായിരുന്നു സംഭവം. ശാസ്തമംഗലം ഭാഗത്തേക്ക് പ്രകടനമായി പോയ അമ്പതോളം സി പി എം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന്ദൃക്സാക്ഷികള് പറഞ്ഞു