കോണ്‍ഗ്രസ് സംസ്ഥാനത്തിന്ന് കരിദിനം ആചരിക്കുന്നു

ഇന്ദിരാഭവന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച്  കെ പി സി സി സംസ്ഥാനമൊട്ടുക്ക് ഇന്ന് കരിദിനമായി ആചരിക്കുന്നു. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ തലസ്ഥാനത്ത്  അക്രമ പരമ്പരകൾ അരങ്ങേറിയിരുന്നു.  കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു.

അക്രമം അരങ്ങേറുമ്പോള്‍ ഇന്ദിരാഭവനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ഉണ്ടായിരുന്നു. പുറത്തിറങ്ങിയ ആന്റണി മുഖ്യമന്ത്രിയില്‍ നിന്ന് മറുപടി തേടി. ഇന്ദിരാഭവനില്‍ നേരിട്ട് എത്തി ഇത്തരം അതിക്രമങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്ന് കെ.സുധാകരന്‍ വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.വെള്ളയമ്പലത്തെ സി.ഐ.ടി.യുവിന്റെ ഓഫീസ് കോൺഗ്രസ് പ്രവർത്തകരും തിരിച്ചു ആക്രമിച്ചു.