ജയരാജന്‍ തനിക്ക് വേണ്ടി വിമാനത്തില്‍ പ്രതിരോധം തീര്‍ത്തു: മുഖ്യമന്ത്രി

0
25

ഇ പി ജയരാജനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്തില്‍ തനിക്ക് നേരെ വന്നവരെ തടയുകയായിരുന്നു ഇ.പി എന്ന്  മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തില്‍ വച്ചുണ്ടായ സംഘര്‍ഷത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ തിരുവനന്തപുരം എകെജി സെന്ററില്‍ ചേര്‍ന്ന യോഗത്തിൽ എല്‍ഡിഎഫ് നേതാക്കളുമായി പങ്കുവക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്ത് കേസിലെ പുതിയ നീക്കങ്ങളില്‍ പാര്‍ട്ടിയുടേയും മുന്നണിയുടേയും നിലപാട് ജനങ്ങളോട് വിശദീകരിക്കാൽ എല്‍ഡിഎഫ് യോഗത്തിൽ തീരുമാനിച്ചു. ഇതിനായി ഈ മാസം 21 മുതല്‍ രാഷ്ട്രീയവിശദീകരണ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതിനായി രാഷ്ട്രീയ വിശദീകരണ യോഗങ്ങളും റാലികളും വിളിച്ചു ചേര്‍ക്കും.