പിണറായിയുടെ മകള്‍ക്ക് ദുബായിയില്‍ ബിസിനസ് തുടങ്ങാന്‍ തന്റെ സഹായം തേടിയെന്ന് സ്വപ്‌നാ സുരേഷ്

0
13

മുഖ്യമന്ത്രിയുടെ മകള്‍  വീണയുടെ ഐ ടി കമ്പനി ഷാര്‍ജയില്‍ തുടങ്ങാന്‍ സഹായം തേടി താനുമായി പല പ്രാവിശ്യം മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ചർച്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്

കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഷാര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ രാജകുടുംബത്തിന്റെ എതിര്‍പ്പ് മൂലം അത് നടന്നില്ലന്നും 164 സ്‌റ്റേറ്റ്‌മെന്റ് നല്‍കുന്നതിന് മുമ്പായി എറണാകുളം ജില്ലാ കോടതിയില്‍ സ്വപ്‌ന നല്‍കിയ സത്യാവാങ്ങമൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും, മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും ഈ സംഭാഷണങ്ങളിലെല്ലാം പങ്കാളികളായിരുന്നുവെന്നും സ്വപ്‌ന പറയുന്നു.