സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴി ഇന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റിന് കൈമാറി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് രഹസ്യമൊഴി ഇ ഡിക്ക് നല്‍കിയത്്.
ഡോളര്‍ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 22-ലേക്ക് മാറ്റിയിട്ടുണ്ട്. കസ്റ്റംസിന്റെ അഭിഭാഷകന്റെ വാദം കൂടി കേള്‍ക്കേണ്ടത്‌കൊണ്ടാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.