കോഴിക്കോട് : അഗ്നിപദ് പദ്ധതിക്കെതിരെ സമര രംഗത്തുള്ള യുവാക്കൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെ ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിച്ചു. ലോകസഭ അംഗങ്ങൾക്ക് നേരെ പോലും പോലീസ് നടത്തിയ കൈയേറ്റം ജനാധിപത്യ വ്യവസ്ഥകൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. പ്രതിഷേധിക്കാനുള്ള അവകാശത്തെ ചവിട്ടി മെതിക്കുന്ന നടപടികളെ അംഗീകരിക്കാനാവില്ല.
മതേതര ഇന്ത്യയെ വീണ്ടെടുക്കുക എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ കിറ്റ് ഇന്ത്യ ദിനത്തിൽ തുടക്കം കുറിക്കും.
ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ എ പി അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.
കെപി ഇസ്മായിൽ, എൻകെ അബ്ദുൽ അസീസ്, അഡ്വ. മനോജ് സി നായർ, ഒപിഐ കോയ, അബൂബക്കർ ഹാജി, ഇഖ്ബാൽ മാളിക, ടിഎം ഇസ്മായിൽ, ബഷീർ അഹമ്മദ്, മഹമൂദ് പറക്കാട്ട്, അഡ്വ ഒകെ തങ്ങൾ, ശർമദ് ഖാൻ, ഒപി റഷീദ്, എംഎ കുഞ്ഞബ്ദുള്ള എഎം അബ്ദുള്ളകുട്ടി, മുഹമ്മദ്‌കുട്ടി ചാലക്കുടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു
സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ സ്വാഗതവും, സംസ്ഥാന ട്രഷറർ ബഷീർ ബടേരി നന്ദിയും പറഞ്ഞു.