പ്ലസ് ടു പരീക്ഷാ ഫലം ഇന്നറിയാം

0
23

സംസ്ഥാനത്ത് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം (Kerala Plus Two Results 2022) ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക്  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. \1\6keralaresults.nic.in എന്ന സൈറ്റിൽ നിന്ന് ഫലം അറിയാനാകും. പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. പകരം, ഉപരിപഠനത്തിന് നിശ്ചിതമാര്‍ക്ക് ബോണസ് പോയന്റായി നല്‍കുകയാണുണ്ടായത്