പാലാ ജനറൽ ആശുപത്രിക്ക് മുൻമന്ത്രിയും കേരള കോൺഗ്രസ്(എം) ചെയർമാനുമായിരുന്ന കെ.എം. മാണിയുടെ പേര് നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ . തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരള കോണ്‍ഗ്രസ് (എം) പ്രതികരിച്ചു. നേരത്തെ പാലാ ബൈപാസ് റോഡിനും സര്‍ക്കാര്‍ കെ.എം. മാണിയുടെ പേര് നല്‍കിയിരുന്നു.
പാലായില്‍ ജനറല്‍ ആശുപത്രി അനുവദിപ്പിക്കുവാനും അതിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ കെ.എം. മാണിയുടെ സ്മരണയ്ക്ക് ഇത്തരമൊരു തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരിനും നന്ദിയെന്ന് കേരള കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു