അഭയ കേസ്‌: തോമസ്‌ കോട്ടൂരിനും സെഫിക്കും ജാമ്യം

0
17

അഭയ കേസിൽ പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത്‌ ഹൈക്കോടതി മരവിപ്പിച്ചു . കേസിലെ ഒന്ന്‌, മൂന്ന്‌ പ്രതികളായ സിസ്‌റ്റർ സെഫിക്കും ഫാദർ തോമസ്‌ കോട്ടൂരിനും ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. ശിക്ഷാവിധി സസ്‌പെൻഡ്‌ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

കോട്ടയം പയസ്‌ ടെൻത്‌ കോൺവന്റിൽ 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്.നീണ്ട 28 വർഷത്തിന് ശേഷം 2021 ഡിസംബർ 23-നായിരുന്നു  അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്.  തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ്‌ കേസിൽ വിധി പറഞ്ഞത്‌. കേസിലെ രണ്ടാംപ്രതി ഫാ. ജോസ്‌ പൂതൃക്കയിലെ കോടതി വിട്ടയച്ചിരുന്നു. നാലാംപ്രതി എഎസഐ വിവി അഗസ്‌റ്റിൽ വിചാരണക്കിടെ മരിച്ചതോടെ കുറ്റപത്രത്തിൽനിന്നും ഒഴിവാക്കപ്പെട്ടു.