ഷാജ് കിരണിൻ്റെ ബിജെപി ബന്ധം പുറത്ത്

0
26

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സുഹൃത്ത്‌ ഷാജ്‌ കിരണിൻ്റെ ബിജെപി ബന്ധം പുറത്ത്. ബിജെപി സംസ്ഥാന വക്താവ്‌ സന്ദീപ്‌ വാര്യരുമൊത്ത്  കര്‍ണാടക മന്ത്രി വി സുനില്‍കുമാറിന്റെ വിരുന്നില്‍ സന്ദീപും ഷാജും പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
മന്ത്രിയുടെ വസതിയില്‍ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത ചിത്രങ്ങളാണിത്.

സന്ദീപിനെതിരെ ബിജെപിയില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കന്നഡ മന്ത്രി സുനില്‍ കുമാറും സന്ദീപിനെതിരെ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.