Home News Kerala വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ്സുകാരായ മൂന്ന് പ്രതികള്‍ക്കും ജാമ്യം

വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ്സുകാരായ മൂന്ന് പ്രതികള്‍ക്കും ജാമ്യം

0
16

 വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം .ഹൈക്കോടതിയാണ് അറസ്റ്റിലായ ഫര്‍സീന്‍ മജീദ് , നവീന്‍ കുമാര്‍ എന്നിവര്‍ക്ക് ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചത്. വധശ്രമത്തിനാണ്  ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

കേസ് കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയെ സ്പര്‍ശിക്കുകയോ അടുത്ത് പോകുകയോ ചെയ്തിട്ടില്ല.  ആയുധങ്ങൾ കരുതുകയിരുന്നുമില്ല . അതേ സമയം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍  തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുും പ്രതിഭാഗം ഹര്‍ജിയില്‍ പറഞ്ഞു.

ജൂൺ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്.