രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; കെ.എസ്.യു പ്രവർത്തകർ എ.കെ.ജി സെന്റര്‍ ഉപരോധിച്ചു

0
26

രാഹുല്‍ ഗാന്ധിയുടെ ഓഫീസിൽ അക്രമം അഴിച്ചുവിട്ട എസ് എഫ് ഐ നടപടിയിൽ  പ്രതിഷേധിച്ച് സംസ്ഥാനമെങ്ങും കനത്ത പ്രതിഷേധം.  യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും പ്രതിഷേധവുമായി തെരുവിലിറങ്ങി.

തിരുവനന്തപുരത്ത് എകെ ജി സെന്ററിനും സെക്രട്ടറിയേറ്റിനു മുൻപിൽ വന്‍ പ്രതിഷേധമുണ്ടായി. സി പിഎം സംസ്ഥാന കമ്മിറ്റി ഓഫീസുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകര്‍ റാലികളും പ്രകടനങ്ങളും നടത്തുകയാണ്. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.