കൊല്ലത്ത് പതിനായിരം കിലോ പഴകിയ മത്സ്യം പിടികൂടി

0
13

കൊല്ലം: ആര്യങ്കാവിൽ നിന്നും 3 ലോറികളിൽ നിന്നായി പതിനായിരം കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്നുമെത്തിച്ച 10,750 കിലോ ചൂരമീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം .  മീന്‍ പൂര്‍ണമായും പൂപ്പല്‍ ബാധിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.

തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ പഴകിയ മീൻ എത്തിക്കാൻ സാധ്യതയുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മീൻ പിടികൂടിയത്. നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു മീൻ കൊണ്ടുവന്നത്.