വൈദ്യുതി നിരക്ക് 6.6 ശതമാനം വർദ്ധിപ്പിച്ചു

0
29

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. നിരക്കിൽ 6.6 ശതമാനത്തിൻ്റെ വർദ്ധനയാണ് വരുത്തിയത്  . പ്രതിമാസം  50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധിക്കില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു.

51 മുതല്‍ 150 യൂണീറ്റ് വരെ 25 പൈസയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 100 യൂണീറ്റ് വരെ പ്രതിമാസം 22.50 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 150 യൂണീറ്റുവരെയുള്ളവര്‍ പ്രതിമാസം 47.50 രൂപ കൂടുതല്‍ നല്‍കണം. അതേസമയം മാരക രോഗികളുള്ള വീടുകള്‍ക്ക് ഇളവ് തുടരും. പെട്ടിക്കടകള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. അങ്കണവാടികള്‍, വൃദ്ധസദനം അനാഥാലയങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിരക്ക് വര്‍ദ്ധനയുണ്ടാകില്ല.