കടുത്ത പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

0
22

കടുത്ത പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം ആദ്യ ദിനം തന്നെ പിരിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണിത്.  ചോദ്യത്തരവളേയിലും ശൂന്യവേളയിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെയാണ് സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിച്ചത്.

സ്പീക്കർ പ്രതിഷേധം നിര്‍ത്താന്‍ നിരന്തരം ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം ഇത് അവഗണിച്ചതോടെ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്പീക്കര്‍ ഇന്നത്തേക്ക് സഭ പിരിയുന്നതായി അറിയിച്ചു.