തൃശൂരിൽ അമ്മയും കാമുകനും ചേർന്ന് നവജാതശിശുവിനെ ബക്കറ്റിൽ മുക്കിക്കൊന്നു

0
21

തൃശ്ശൂർ: പുഴക്കലിൽ നവജാതശിശുവിൻ്റെ മൃതശരീരം ഉപേക്ഷിച്ച കേസിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ അമ്മ മേഘ(22), കാമുകനായ ഇമ്മാനുവൽ(25) ഇവരുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലായത്.
അവിവാഹിതയായ പെൺകുട്ടി ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞില്ല. കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയതായാണ് എന്ന് പോലീസ് കണ്ടെത്തിയിരുന്നു.. കഴിഞ്ഞ ദിവസം പൂങ്കുന്നതിന് സമീപം കനാലിൽ സഞ്ചിക്കുള്ളിൽ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.