രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് മുഖ്യമന്ത്രി. എസ് എഫ് ഐക്കാര്‍ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറിയത് ചെയ്യാൻ പാടില്ലാത്തതാണ് . എന്നാൽ SFl ക്കാർ പുറത്തിറങ്ങിയപ്പോൾ ആ ചിത്രം ചുമലില്‍ ഉണ്ടായിരുന്നു. അത് ദൃശ്യമാധ്യമങ്ങള്‍ അകത്ത് കയറിയപ്പോള്‍ ചിത്രീകരിച്ചിരുന്നു.
പിന്നീട് കോണ്‍ഗ്രസുകാര്‍ അകത്ത് കയറിയ ശേഷമാണ് ചിത്രം നിലത്ത് വീണ് തകര്‍ന്നത്. ഗാന്ധിജിയുടെ ചിത്രം തകര്‍ക്കുന്ന ഇവര്‍ ഗാന്ധി ശിഷ്യരാണോ? ഗോഡ്‌സേ പ്രായോഗികമായി ചെയ്ത കാര്യം കോണ്‍ഗ്രസുകാര്‍ പ്രതീകാത്മകമായി ചെയ്യുന്നുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. നിയമസഭ മീഡിയാ റൂമില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് എ കെ ജി സെന്ററിന് നേരെ ബോംബേറും അക്രമവുമുണ്ടായി. അപ്പോള്‍ യു ഡി എഫ് സര്‍ക്കാരുകള്‍ എന്ത് നടപടിയാണ് എടുത്തത്. പാര്‍ട്ടികളുടെ ഓഫീസുകള്‍ ആക്രമിക്കുന്നതിനെ ഒരു കാരണവശാവും അംഗീകരിക്കുന്ന നിലപാട് സി പി എമ്മിനില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു രീതിയിലും അക്രമത്തെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു