പിണറായി വിജയന്‍ മറവി രോഗം ബാധിച്ച പോലെയാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
12

മുഖ്യമന്ത്രി പിണറായി വിജയന്‍ മറവി രോഗം ബാധിച്ച പോലെയാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. . മാധ്യങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞ പിണറായി ഇപ്പോള്‍  നല്ല പിള്ള ചമയുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സഭയില്‍ ചെയ്തതു പോലുള്ള ഹീനമായ പ്രവൃത്തികള്‍ യുഡിഎഫ് ചെയ്തിട്ടില്ല. നിയമസഭ അടിച്ചുതകര്‍ത്തവരാണ് അവരെന്നും പിണറായി വിജയനില്‍ നിന്ന് നിയസഭയെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.