നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ നടൻ ഷമ്മി തിലകൻ. ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണ്. നാട്ടുകാര്‍ക്ക് തന്നെക്കൊണ്ട് ശല്യമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. . എന്തടിസ്ഥാനത്തിലാണ് ഇതെന്ന് ഷമ്മി തിലകന് ചോദിച്ചു. ഗണേഷിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസുകള്‍ എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ഗണേഷ്
അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരത്ത് രണ്ട് സ്ത്രീകൾക്ക് വീടുകള്‍ പണിയിപ്പിച്ച് നല്കി. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കണമെങ്കില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കണമായിരുന്നു. അമ്മയില്‍ ഭാരവാഹിയാകാനുള്ള ഏക നിബന്ധന മറ്റ് സംഘടനകളില്‍ അംഗമാകരുതെന്നാണ്. എന്നാല്‍ ഗണേഷ് കുമാര്‍ ടിവി, സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ആജീവനാന്ത പ്രസിഡന്റാണെന്നും ഷമ്മി പറഞ്ഞു.