രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ ; വന്‍ സുരക്ഷ സന്നാഹം

0
22

കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറിന്റെ പശ്ചാത്തലത്തില്‍ വൻ പോലീസ് സന്നാഹം ആണ് രാഹുലിന്റെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയത്.

അഞ്ച് ഡിവൈഎസ്പിമാരുടെ സംഘം രാഹുല്‍ ഗാന്ധിയെ വിമാനത്താവളം മുതല്‍ വയനാട് അതിര്‍ത്തി വരെ അകമ്പടി ഉണ്ടാകും. രാവിലെ 8ന് കണ്ണൂരിൽ എത്തുന്ന രാഹുല്‍ നാല്  പരിപാടികളിൽ പങ്കെടുക്കും.കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ഏഴിടങ്ങളില്‍ രാഹുല്‍ ഗാന്ധി എംപിക്ക് സ്വീകരണം നല്‍കും. ശേഷമാണ് വയനാട്ടിലേക്ക് പോകുക.