എകെജി സെന്റര്‍ ആക്രമണം; പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചു

0
22

എകെജി സെന്റര്‍ ആക്രമണത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ്. ബോംബെറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി കണ്ടെത്തി. ആക്രമി ചുവന്ന സ്‌കൂട്ടറിലാണ് എത്തിയതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ആക്രമിക്ക്‌സ്‌ഫോടക വസ്തു കൈമാറിയത് മറ്റൊരാളാണ്. വഴിയില്‍ വെച്ചാണ് സ്‌ഫോടക വസ്തു കൈമാറിയതെന്നാണ് നിഗമനം. പ്രതി ആദ്യം സ്ഥലം സന്ദര്‍ശിച്ച് മടങ്ങുകയും പിന്നീട് വീണ്ടുമെത്തി സ്‌ഫോടകവസ്തു എറിയുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.