മനുഷ്യാവകാശ സാമൂഹിക പ്രവർത്തകരായ ടീസ്റ്റ സെറ്റിൽവാദ് ,ആർ ബി ശ്രീകുമാർ തുടങ്ങിയവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊണ്ട് ഐ എൻ എൽ കോഴിക്കോട്
സംഘടിപ്പിച്ച ‘ഐക്യദാർഢ്യ സംഗമം’ അഡ്വ പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കെപി കേശവമേനോൻ ഹാളിൽ നടന്ന പരിപാടിയിൽ പ്രമുഖ ചിന്തകനു എഴുത്തുകാരനുമായ കെഇഎൻ, സിപിഐ എം നേതാവും കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെടി കുഞ്ഞിക്കണ്ണൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് എന്നിവർ പ്രഭാഷണം നടത്തി.
ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ എ പി അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ കോയതങ്ങൾ സ്വാഗതം പറഞ്ഞു, കെപി ഇസ്മായിൽ, എൻ കെ അബ്ദുൽ അസീസ്, മനോജ് സി നായർ, ഒപിഐ കോയ എന്നിവർ സംസാരിച്ചു. ഐഎൻഎൽ സംസ്ഥാന ട്രഷറർ ബഷീർ ബടേരി നന്ദി പറഞ്ഞു.