സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കെ ഇ എ കുടിവെള്ള പദ്ധതി രാജ്‌മോഹൻ ഉണ്ണിത്താൻ MP നാടിന് സമർപ്പിക്കുന്നു

0
31

കാസറഗോഡ് : കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ കെ.ഇ.എ കുവൈത്തിന്റെ നേതൃത്വത്തിൽ സംഘടനയുടെ മുഖ്യ രക്ഷാധികാരിയായിരുന്ന സഗീർ തൃക്കരിപ്പൂരിന്റെ നാമദേയത്തിൽ സമർപ്പിക്കുന്ന കുടിവെള്ള പദ്ധതിയുടെ ആദ്യ സമർപ്പണം ജൂലായ് 12 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കോളിയടുക്കം ലക്ഷം വീട് കോളനി യിൽ വെച്ച് ബഹു,കാസർഗോഡ് എം.പി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ നാടിന് സമർപ്പിക്കുന്നതാണെന്ന് കെ ഇ എ ഭാരവാഹികൾ അറിയിച്ചു..

ചടങ്ങിൽ മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രി.ഷാനവാസ് പാദൂർ ,ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുഫൈജ അബുബക്കർ, കെ.ഇ.എ കുവൈത്ത് ഭാരാവാഹികളും ,സാമൂഹ്യ-സാംസ്കാരിക നേതാക്കളും നാട്ടുകാരും പങ്കെടുക്കും.