2001ലും 2006 ലും വി ഡി സതീശന് ആര്.എസ്.എസ് നേതാവിനെ രഹസ്യമായി കണ്ട് വോട്ട് ചോദിച്ചുവെന്ന ആരോപണം ആവർത്തിച്ച് ഹിന്ദു ഹൈക്യവേദി നേതാവ് ആര് വി ബാബു.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അത് കള്ളമാണ്. പറവൂരിലെ പരിപാടിയില്‍ ക്ഷണിച്ചിട്ടാണ് അദ്ദേഹം വന്നത്. വി ഡി സതീശന് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം കളവാണെങ്കില്‍ നിയമ നടപടി സ്വീകരിക്കൂവെന്നും ആര് വി ബാബു വെല്ലു വിളിച്ചു.
അദ്ദേഹത്തിന്റെ സ്ഥാപിത താത്പര്യങ്ങളെ എതിര്‍ത്തു തുടങ്ങിയപ്പോള്‍ സംഘ പരിവാര്‍ ശത്രുക്കളായി മാറി. ചെറുപ്പം മുതല്‍ ആര്‍എസ്എസിനോട് പടവെട്ടിയാണ് വളര്‍ന്നതെന്ന സതീശന്റെ പ്രസ്താവന പരിഹാസ്യമാണെന്നും ആര്‍വി ബാബു കൂട്ടിച്ചേര്‍ത്തു. തന്റെ മോശം പശ്ചാത്തലം എന്താണെന്ന് പറയണം എന്നും ബാബു ആവശ്യപ്പെട്ടു