കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. ജൂലൈ 12ന് യു.എ.എയിൽ നിന്ന് തിരുവനന്തപൂരത്ത് എത്തിയ ആൾക്കാണ് രോഗം സ്ഥിതീകരിച്ചത്. രോഗം സ്ഥിതീകരിച്ചു ആൾക്ക് 11 പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ട്. അച്ഛനും അമ്മയും ടാസ്‌കി ഡ്രൈവറും അടക്കം നേരിട്ട് സമ്പർക്കം വന്ന ആളുകൾ എല്ലാം നിരീക്ഷണത്തിലാണ്. കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ രോഗിയെ സംശയം തോന്നിയതിനാലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.
വളരെ അടുത്ത കോൺടാക്ട് ഉണ്ടെങ്കിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങൾ കാണിച്ചേക്കും. 21 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്.