സിപിഎം നേതാവ് എംഎം മണിക്ക് മറുപടിയുമായി എംഎല്‍എ കെ കെ രമ. ടി.പിയെ വധിച്ചത് സിപിഎമ്മാണെന്നതിന്റെ ഏറ്റുപറച്ചിലായിരുന്നു മണി പറഞ്ഞത്. അതുകൊണ്ടാണ് മണിയുടെ വാക്കുകളില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷ്യപ്പെടുത്തിയതെന്നും രമ പറഞ്ഞു.
സിപിഎം ആലോചിച്ച് ഉറപ്പിച്ചാണ് ആക്ഷേപിക്കുന്നതെന്നും കെ കെ രമ ആരോപിച്ചു. ‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം.