വളപട്ടണം ഐഎസ് റിക്രൂട്ട്മൻ്റ് കേസില്‍ ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴുവര്‍ഷം തടവ്. ഒന്നാംപ്രതി മിഥിലജിനും അഞ്ചാംപ്രതി ഹംസയ്ക്കുമാണ് 7 വര്‍ഷം തടവും 50,000 രൂപ പിഴയും കൊച്ചി എന്‍ഐഎ കോടതി വിധിച്ചത്. മൂന്നാം പ്രതി അബ്ദുള്‍ റസാഖിന് ആറു വര്‍ഷം തടവും 30000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ യുവാക്കളെ സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു.