വിമാനത്തിലെ പ്രതിഷേധം; കെ.എസ് ശബരിനാഥന്‍ അറസ്റ്റില്‍

0
26

മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്‍ അറസ്റ്റില്‍. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ  യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്തില്‍  പ്രതിഷേധം നടത്തിയ കേസുമായി ബന്ധപ്പെട്ടാണിത്. ശംഖുമുഖം പൊലീസാണ് അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

ശബരിനാഥന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കവെയാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് കെ എസ് ശബരിനാഥ്.