പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് രാജ്യസഭാ സമ്മേളിക്കുമ്പോൾ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ നടക്കുക. ചടങ്ങുകൾ കാണാൻ പി.ടി. ഉഷയുടെ കുടുംബാംഗങ്ങളും പാർലമെന്റിൽ എത്തും.
രണ്‍ദീപ് സിംഗ് സുര്‍ജേവാല, പി. ചിദംബരം, കപില്‍ സിബല്‍, ആര്. ഗേള്‍ രാജന്, എസ്. കല്യാണ്‍ സുന്ദരം, കെ.ആര്.എന്‍ രാജേഷ് കുമാര്‍, ജാവേദ് അലി ഖാന്, വി. വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാ അംഗങ്ങളാകും.