മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ വധശ്രമത്തിനും ക്രിമനല്‍ ഗൂഡാലോചനക്കും കേസെടുക്കണമെന്ന് കോടതി ഉത്തരവ്.വലിയതുറ പൊലീസിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
പ്രതികളായ ഫര്‍സീന്‍ മജീദ് ആര്‍ കെ നവീന്‍കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്