കേരളാ പൊലീസിന്റെ ഔദ്യോഗിക ഡേറ്റാ ബേസില്‍ നിന്നും തീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നൽകിയെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്സ്ഥലംമാറ്റം. 3 പൊലീസ് കാർക്കാണ് സ്ഥലമാറ്റം . പി.വി. അലിയാര്‍, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുള്‍ സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് സ്ഥലം മാറ്റിയത് ജില്ലാ പൊലീസ് മേധാവിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു.
കഴിഞ്ഞ മേയ് 15നാണ് ഇവര്‍ മൂന്ന് പേരും മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യവേ ഔദ്യോഗിക ഡേറ്റാ ബേസില്‍ നിന്ന് വിവരങ്ങള്‍ മതതീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണമുയരുന്നത്.ഇതില്‍ പി.വി. അലിയാറിനെ രണ്ട് മാസം മുമ്പ് മുല്ലപ്പെരിയാര്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.