സിഎസ്‌ഐ ദക്ഷിണകേരള ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ വിദേശ യാത്ര ED തടഞ്ഞു

0
23

കള്ളപ്പണം വെളുപ്പിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് പോകാൻ ശ്രമിച്ച
സിഎസ്‌ഐ ദക്ഷിണകേരള ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ യാത്ര തടഞ്ഞു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

യുകെയിലേക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിഷപ്പിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇ ഡിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിഷപ്പിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് ബിഷപ്പ് വിമാനത്താവളത്തില്‍ എത്തിയത്. ‘

കാരക്കോണം മെഡിക്കല്‍ കോളജ് ക്രമക്കേട് കേസിലാണ് അന്വേഷണം നടക്കുന്നത്. നാളെ കൊച്ചി ഓഫീസില്‍ ഹാരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കി.