സംസ്ഥാന ജി എസ് ടി വകുപ്പ് പുനഃസംഘടിപ്പിക്കുമെന്ന് മന്ത്രി ബാലഗോപാല്‍

0
36

സംസ്ഥാന ജി എസ് ടി വകുപ്പ് പുനഃസംഘടിപ്പിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ഇതിനായി അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നികുതി ദായക സേവനം, ഓഡിറ്റ്, ഇന്റലിജന്‍സ് ആൻറ് എന്‍ഫോഴ്സ്മെന്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ ഇതിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തില്‍ നികുതി ഏര്‍പ്പെടുത്താനാകില്ല എന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോ, ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചില്ലറയായി വില്‍കുന്ന സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം ജി എസ് ടിയില്ല. സ്റ്റോറുകളില്‍ ഇന്ന് നേരിട്ടെത്തി ബില്ലുകള്‍ പരിശോധിച്ച് താന്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ചെറുകിട സംരംഭകരെ ജി എസ് ടിയുടെ അധിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. നിയപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും മന്ത്രി വ്യക്തമാക്കി.