ഓണ്‍ലൈന്‍ ടാക്‌സി രംഗത്തേക്ക് കേരള സർക്കാറും.കേരള സവാരി എന്ന പേരില്‍ ചിങ്ങം ഒന്നുമുതല്‍ ഇത് നടപ്പാകും. ടാക്‌സി തൊഴിലാളികളുടെ തൊഴില്‍സുരക്ഷയുടെ ഭാഗമായാണ് പദ്ധതി തയ്യാറാക്കുന്നത്.ആഗസ്ത് 17 (ചിങ്ങം ഒന്നു)മുതല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകരിച്ച നിരക്കുകളോടെയാവും സവാരി തുടങ്ങുക. തൊഴില്‍വകുപ്പ് വഴിയാണ് ഈ പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ ടാക്‌സിശൃംഖലകളെ പരസ്പരം ഓണ്‍ലൈന്‍ ആയി ബന്ധിപ്പിച്ചു കൊണ്ടാണ് ഇത്. പ്ലാനിങ് ബോര്ഡ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐടി, പോലിസ് വകുപ്പുകളുടെ സഹകരണവും പദ്ധതിക്കുണ്ട്.