മാധ്യമ പ്രവർത്തകൻ ഗോപികൃഷ്‌ണന്റെ നിര്യാണത്തിൽ കേരള പ്രസ്സ് ക്ലബ്ബ്, കുവൈത്ത് അനുശോചിച്ചു

0
21

കുവൈത്ത് സിറ്റി: മുതിർന്ന മാധ്യമപ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡിറ്ററുമായ ആർ ഗോപികൃഷ്‌ണന്റെ നിര്യാണത്തിൽ കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ്സ് ക്ലബ്ബ്, കുവൈത്ത് അനുശോചിച്ചു. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ഗോപീകൃഷ്‌ണൻ, തിളക്കമാർന്ന മാധ്യമ പ്രവർത്തനമാണ് കാഴ്ചവച്ചത്‌. ഗോപികൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നതായും കടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കേരള പ്രസ്സ് ക്ലബ്ബ്, കുവൈറ്റ് പ്രസിഡണ്ട് മുനീർ അഹമ്മദ്, ജനറൽ സെക്രട്ടറി ടി.വി.ഹിക്മത്ത് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.