ചാ​ല​ക്കു​ടി പു​ഴ​യി​ല്‍ കുടുങ്ങിയ കാ​ട്ടാ​ന തുരുത്തിൽ കയറി

0
24

കു​ത്തി​യൊ​ഴു​കു​ന്ന ചാ​ല​ക്കു​ടി പു​ഴ​യുടെപി​ള്ള​പ്പാ​റ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന കു​ടു​ങ്ങി. മണിക്കൂറുകൾ എടുത്ത് ആന പു​ഴ​യിൽ നിന്നും ന​ടു​ക്കു​ള്ള ചെ​റി​യ തു​രു​ത്തി​ല്‍ കയറി. കു​ത്തി​യൊ​ഴു​കു​ന്ന പു​ഴ​യി​ലൂ​ടെ 50 മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ചാ​ല്‍ മാ​ത്ര​മാ​ണ് ആ​ന​യ്ക്ക് വ​ന​ത്തി​ല്‍ എ​ത്താ​നാ​വു​ക.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വെ​ള്ളം കു​റ​യാ​തെ ആ​ന​യെ ക​ര​യ്‌​ക്കെ​ത്തി​ക്കു​ക ദു​ഷ്‌​ക​ര​മാ​ണ്. പെ​രി​ങ്ങ​ല്‍​കു​ത്തു ​ഡാ​മി​ലെ ഷ​ട്ട​ര്‍ തു​റ​ന്നി​രി​ക്കു​ന്ന​തും ചാ​ല​ക്കു​ടി പു​ഴ​യു​ടെ ഒ​ഴു​ക്ക് കൂ​ട്ടി​യി​ട്ടു​ണ്ട്.