സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

0
20

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂലൈ 27 നാണ് ഇയാൾ യുഎഇയില്‍ നിന്ന് നാട്ടിൽ എത്തിയത്.നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.യുവാവുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവരെയും നിരീക്ഷണത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.ഇതോടെ സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി