സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. . രണ്ടാം ഘട്ട അലോട്ട്മെന്റ് 15ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടത്തും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22ന് പ്രസിദ്ധീകരിച്ച് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു
എല്ലാ സ്കൂളുകളും മിക്സഡ് ആക്കാനുള്ള തീരുമാനം വിശദ്ധമായ കൂടിയാലോചനകള്‍ക്ക് ശേഷമേ ഉണ്ടാകൂ. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിര്‍ദ്ദേശിച്ചാല്‍ മാത്രം മിക്സഡ് സ്കൂളാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവിയെന്നും ഹെസ്മാസ്റ്റര് പദവി ഇനി ഉണ്ടാകില്ല മന്ത്രി പറഞ്ഞ. പകരം വൈസ് പ്രിന്‍സിപ്പല്‍ പദവി ആയിരിക്കും ഉണ്ടാവുക.